Theme Song

തലയനാടേനോക്കി തലവണങ്ങുന്നു നാം-
താതരവർ ശയിക്കുന്നതവിടെയായ്,
തലയനാടിന്റെ ശിഖരമായെത്തിയ-
ഇട്ടിപ്പണിക്കർക്കു നേരുന്നു ശാന്തിയും.

ഇട്ടിപ്പണിക്കരാം താതനെത്തീയിഹം
വെട്ടിക്കോടിനു പ്രകാശമയമായി,
ഉണ്ണൂണ്ണിയാശാനും ദാന്യേൽപണിക്കരും-
കണ്ണിലുണ്ണികളായ് കറ്റാനദേശത്ത്.

തലമുറമാറ്റത്തിലാവിർഭവിച്ചവർ-
തലയെടുപ്പോടെയീ സുന്ദര ഗ്രാമത്തിൽ,
തനതായലാളിത്യം കർത്റുസമക്ഷത്തിൽ-
തലമുറയെന്നേക്കുമാക്കീ തെയോപഥം.

സേവനതൽപരരായ തനുജന്മാർ-
സുവിശേഷമിന്നും സപര്യയായ് കാൺമവർ,
സേവനമേകുന്നു വിദ്യാദിവേദിയിൽ-
സേവനമാതുരരക്ഷക്കു സന്നദ്ധർ.

വരിക്കോലിതറതന്റെ മാനീയതലമുറ-
വരികയായ് തലയനാടിന്റെ സംസ്കാരത്തിൽ
വിരിയുന്നസൂനങ്ങൾ പരിമളംവീശുന്ന-
വരിക്കോലിതറയിൽ കുടുംബയോഗം വാഴ്ക!

Special Thanks to:-

Poet Shri. John Kaimooden Mavelikara for Lyrics.
Shri. Sunny V George Kattanam for composing this beautiful theme song.
Dedicated to VKY with copyright.