about us
കറ്റാനത്തുള്ള വരിക്കോലിത്തറയിൽ കുടുംബത്തിന്റെ ഒരു ചരിത്രം എഴുതണമെന്ന് ഞാൻ വളരെ നാളുകളായി ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്നാധാരമായി എന്റെ പിതാവിന്റെ ഓട്ടോബയോഗ്രഫിയും ശങ്കരത്തിൽ മുത്തച്ഛൻ എഴുതിയ ശങ്കരത്തിൽ കുടുംബചരിത്രവും പരിശോധിക്കുകയും മുതിർന്ന തലമുറയിൽ ഉള്ള പലരെയും കണ്ട് വിവരം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചരിത്രം എഴുതുന്നതിന് എനിക്ക് പ്രചോദനം തന്നിട്ടുള്ള എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.
എന്ന്
വരിക്കോലിത്തറയിൽ
കറ്റാനം, പള്ളിക്കൽ പി.ഒ.
Everlasting memory of
Late Zachariah Panicker (Thampan Zachariah)
Past President of VKY 2006-2014
CHURCH OF SOUTH INDIA
DIOCEES OF CENTRAL TRAVANCORE
Rt.Rev.C.K.JacobBishop
Bishop’s House
Kottayam
17-08-1958
Ref.J/K 1739
Dear Mr.Zachariah,
I write this to present to you a very urgent need in your own area for which you can find an easy solution if you try as a family. I understand that the idea is already in your mind to prepetuate the memory of your revered father. Varicolitharayil Oonnoonny Assan, who worked untiringly and faithfully for long at Vettockodu where at present it is most urgent to have a prayer House................
I know how the Lord has blessed you and your brothers, the sons of that great servant of God, your father. And it is a matter of great thankfulness to me that you and your brothers do take such a lively interest in church matters following the footsteps of your beloved father.
I believe the blessings of your families enjoy at present are only the reward of God’s grace manifast in your father and should therefore find expression in such a memorial which shall be a lasting boon to those poor perople of Vettickodu. This will not only be a help to the congregation and a visible reminder of God’s grace bestowed upon the family but will be an example and inspiration to other families to follow your example in a similar manner.
May God bless you abundantly and guide you in the matter.
Yours very sincerely
Sd/-
C.K.Jacob
Bishop
ദക്ഷിണേന്ത്യ സഭയുടെ രൂപവത്ക്കരണത്തിന്റെ പ്രധാന ശില്പിയും ആംഗ്ലിക്കന്‍ സഭയുടെ ആദ്യത്തെ നാട്ടുബിഷപ്പുമായിരുന്നു കാലം ചെയ്ത റൈറ്റ് റവ സി കെ ജേക്കബ് തിരുമേനി, എന്റെ വന്ദ്യ പിതാവ് ശ്രി. വി. ജി സഖറിയായിക്ക് അയച്ചിട്ടുള്ള കത്തുകളിലൊന്നിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ ഉദ്ധരിച്ചുകൊണ്ട് കുടുംബചരിത്രത്തിലേക്ക് കടക്കാം...
വരിക്കോലിത്തറയിൽ കുടുംബചരിത്രം
യേശുക്രിസ്തുവിന്റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായ സെന്റ് തോമസ് കേരളത്തില്‍ വന്ന് എ.ഡി.52ല്‍ ക്രിസ്തുമതം സ്ഥാപിച്ചു ചേരരാജ്യത്തിന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരാണ് അദ്ദേഹം എത്തിയത്. തുടര്‍ന്ന് കുറേക്കാലം അദ്ദേഹം
കേരളത്തില്‍ ചുറ്റി സഞ്ചരിക്കുകയും അനേകരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുകയുമുണ്ടായി. എ.ഡി.1600നു മുമ്പുളള ഇന്നത്തെ കേരളം, കോഴിക്കോട്, കൊച്ചി, കൊടുങ്ങല്ലൂര്‍, പറവൂര്‍, വടക്കംകൂര്‍, തെക്കുംകൂര്‍, ചെമ്പകശ്ശേരി,
മാവേലിക്കര, പന്തളം, കായംകുളം, കൊല്ലം, വേണാട്, നാഞ്ചിനാട് എന്നിങ്ങനെ പല ചെറിയ രാജ്യങ്ങളായിരുന്നു. കൊടുങ്ങല്ലൂര്‍ രാജ്യത്തിന് സമീപമുളള
രാജ്യമായിരുന്നു പറവൂര്‍. ഒരു കാലത്ത് പറവൂര്‍ ഭരിച്ചിരുന്ന രാജാവ് ക്രിസ്തുമതത്തോട് ഏറ്റവും വൈരാഗ്യമുളള ആളായിരുന്നു.
അദ്ദേഹത്തിന്റെ രാജധാനിക്ക്
സമീപത്ത് ചന്ദ്രത്തില്‍ എന്ന ബ്രാഹ്‌മണ കുടുംബത്തില്‍ ഈശ്വരഭക്തനായ ഒരു
ബ്രാഹ്‌മണനുണ്ടായിരുന്നു. അദ്ദേഹം ആയൂര്‍വ്വേദം, തച്ചുശാസ്ത്രം, ജ്യോതിഷം മുതലായവകളില്‍ അതിവിദഗ്ദനായിരുന്നു. ഇദ്ദേഹത്തിന്റെ സാമര്‍ത്ഥ്യത്തെക്കുറിച്ച്
കേട്ടറിഞ്ഞ പറവൂര്‍ രാജാവ് ഇദ്ദേഹത്തെ കൊട്ടാരത്തില്‍ വിളിപ്പിച്ച് മാന്യമായ ഒരു
ജോലി നല്‍കി. ഇദ്ദേഹം പറവൂരെ ക്രിസ്ത്യാനികളുമായുളള ഇടപെടലില്‍ യേശു
ക്രിസ്തുവിനെപ്പറ്റി അറിയുവാനിടയാകുകയും, യേശുക്രിസ്തുവിനെ രക്ഷിതാവായി
സ്വീകരിച്ച് തന്റെ ഭാര്യയോടും മകനോടുമൊപ്പം ജ്ഞാനസ്‌നാനപ്പെടുകയും ചെയ്തു. ഈ വിവരമറിഞ്ഞ രാജാവ് ബ്രാഹ്‌മണനോട് കുപിതനാകുകയും.
ആ കുടുംത്തെ വകവരുത്തുവാന്‍ തീരുമാനിക്കുകയുമുായി. അന്നു രാത്രിയില്‍
ത്തന്നെ ബ്രാഹ്‌മണനും കുടുംബവും നാടുവിടുകയും അവസാനം പന്തളത്തു
രാജാവിന്റെ കൊട്ടാരത്തില്‍ എത്തി സങ്കടം ഉണര്‍ത്തിക്കുകയും ചെയ്തു. ബ്രാഹ്‌മണന്റെ മേല്‍ കരുണ തോന്നിയ പന്തളത്തു രാജാവ് കൊട്ടാരത്തിനു തെക്കുകിഴക്കുളള
കടയ്ക്കാട് എന്ന സ്ഥലത്ത് 'തലയനാട്ട്' എന്ന പുരയിടത്തില്‍ താമസിക്കുവാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതു കൂടാതെ കൊട്ടാരത്തില്‍ ജോലിയും
നല്‍കി.
പന്തളത്ത് രാജാവിന്റെ മന്ത്രിമാരില്‍ ഒരാളാകുന്നതിന് ദൈവഭക്തനും,
വിശ്വസ്തനുമായ ആ ബ്രാഹ്‌മണന് അധികനാള്‍ വേണ്ടി വന്നില്ല. സസ്യഭുക്കായിരുന്ന
അദ്ദേഹം നോമ്പുനോക്കുകയും, പ്രാര്‍ത്ഥനയ്ക്ക് ധാരാളം സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് പിന്നീട് രണ്ടു പുത്രന്മാര്‍കൂടി ഉണ്ടായി. കുറേക്കാലം
കഴിഞ്ഞ് പ്രായാധിക്യം നിമിത്തം അദ്ദേഹം മരിച്ചു. പന്തളത്തു രാജാവ് അദ്ദേഹേത്താടുളള ബഹുമാനംകൊണ്ട് തലയനാട്ട് പുരയിടത്തില്‍ കല്ലറകെട്ടി അടക്കുന്നതിനും കല്പനകൊടുത്തു.
ആ പിതാവിന്റെ കാലശേഷം അദ്ദേഹത്തിന്റെ മൂന്ന് ആണ്‍മക്കളും പന്തളത്തു കൊട്ടാരത്തില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. തലയനാട്ടു കുടുംത്തിലെ
ആദ്യമാതാവിനെയും അവരുടെ മൂന്ന് ആണ്‍മക്കളെയും അവരുടെ മരണശേഷം
അന്നന്നു ഭരിച്ചിരുന്ന പന്തളത്തു രാജാക്കന്മാരുടെ താല്പര്യപ്രകാരം തലയനാട്ടു
പുരയിടത്തിലെ കല്ലറകളില്‍ അടക്കി. അതിനുശേഷം പന്തളം രാജ്യം വേണാട്
രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി. തലയനാട്ടു കുടുംബത്തിലെ
പിതാക്കളുടെ ദിവ്യശക്തിയാല്‍ പല അത്ഭുതങ്ങളും നടക്കുകയും, ധാരാളം ആളുകള്‍ തലയനാട്ടെ പൂര്‍വ്വപിതാക്കരുടെ കബറുകളില്‍ വന്ന് നേര്‍ച്ചകാഴ്ചകള്‍
സമര്‍പ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇന്നും എല്ലാവര്‍ഷവും കുംഭമാസം
ഒന്‍പതാം തീയതി ഈ കുടുംബത്തില്‍നിന്നും പിരിഞ്ഞുപോയി വിവിധ സ്ഥലങ്ങളില്‍ പാര്‍ക്കുന്നവരും വിവിധ ജാതിമതസ്ഥരായ ഭക്തജനങ്ങളും, തലയനാട്ടെ
ദേവാലയത്തില്‍ വന്ന് നേര്‍ച്ചകാഴ്ചകള്‍ നടത്തി മടങ്ങിപ്പോകുക പതിവാണ്.
തലയനാട്ട് കുടുംബത്തിന്റെ പിന്‍ഗാമികള്‍ തിരുവിതാംകൂറിന്റെ (വേണാട്)
നാനാഭാഗങ്ങളിലേക്ക് ചിതറി പാര്‍ക്കുവാന്‍ തുടങ്ങി. തലയനാട്ടു നിന്നും ഇട്ടിപ്പണിക്കര്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഉമ്മന്‍പണിക്കര്‍ എന്നിവര്‍ കറ്റാനത്തുവന്ന്
വരിക്കോലി വയലിനു സമീപമുളള തറയില്‍ താമസമായി. അതാണ് പിന്നീട് വരിക്കോലിത്തറ ആയി മാറിയത്. ഉമ്മന്‍പണിക്കര്‍ കുറെക്കാലം കഴിഞ്ഞ് മരിച്ചുപോയി.
ഇട്ടിപ്പണിക്കരുടെ സന്താനങ്ങളായ വറുഗീസ് പണിക്കരും (ഉണ്ണൂണ്ണി ആശാന്‍)
ദാനിയേല്‍ പണിക്കരും വരിക്കോലിത്തറയില്‍ താമസിച്ചു. പി.ജോണും സഹോദരി
കൊച്ചുപെണ്ണും ഇലംപിലാവില്‍ മാതാവിനോടൊപ്പം താമസിച്ചു. ഇട്ടിപ്പണിക്കര്‍
മരിക്കുമ്പോള്‍ അദ്ദേഹത്തിന് 41 വയസ്സായിരുന്നു.
വരിക്കോലിത്തറ കുടുംബത്തിന്
ശങ്കരത്തില്‍ കുടുംബം (പന്തളം), പണിക്കര്‍ കുടുംബം (കുറ), ആലുംമൂട്ടില്‍
പൊന്‍വണിഭം (കായംകുളം), ആന്നിയില്‍, കാര്യാടിയില്‍, വിളവടക്കതില്‍, ഈരിക്കുവടക്കതില്‍, പുതുക്കാട്ട് (കറ്റാനം) എന്നീ കുടുംങ്ങളുമായി ബന്ധമുണ്ട്. വരിക്കോലിത്തറ കുടുംബത്തിന്റെ അംഗങ്ങള്‍, ഡോക്ടർമാർ, എന്‍ജിനീയർന്മാര്‍,
അദ്ധ്യാപകര്‍, ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാര്‍ എന്നീ നിലകളില്‍ കേരളത്തിലും,
ഇന്ത്യയിലും എന്നുമല്ല അമേരിക്ക, ആഫ്രിക്ക, നൈജീറിയ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലും ജോലി നോക്കുകയും, താമസമാക്കുകയും ചെയ്തിട്ടുണ്ട്. തലയനാട്ടു കുടുംബക്കാര്‍ യാക്കോബാസഭയില്‍ ആയിരുന്നു. ഇട്ടിപ്പണിക്കര്‍ കറ്റാനത്തു താമസമായപ്പോള്‍ സി.എം.എസ്സില്‍ ചേര്‍ന്നു .
ഉണ്ണുണ്ണി ആശാന്റെ വംശ പരമ്പര
തലയനാട്ട് ഇട്ടിപ്പണിക്കരുടെ പുത്രനായി ഉണ്ണൂണ്ണി ആശാന്‍ (വറുഗീസ്
പണിക്കര്‍) ജനിച്ചു. മാന്നാത്തു തെക്കെവളളക്കാലില്‍ ശ്രീ.ചാക്കോയുടെ പ്രഥമ
പുത്രി മറിയാമ്മയെ ഇദ്ദേഹം വിവാഹം കഴിച്ചു. ഉണ്ണൂണ്ണി ആശാന്‍ ചുനക്കര,വെട്ടിക്കോട് എന്നീ സ്ഥലങ്ങളിലും സി.എം.എസ്സ്. സഭയുടെ ചാര്‍ജ്ജു വഹിച്ചിരുന്ന
ആളും,അദ്ധ്യാപകനുമായിരുന്നു. കറ്റാനത്തും,പരിസരപ്രദേശങ്ങളിലും ക്രിസ്തീയ
വേല ചെയ്തു ജീവിച്ചു കൊണ്ട് തന്റെ അറുപതാമത്തെ വയസ്സില്‍ നിത്യസ്വസ്ഥതയിലേക്ക് പ്രവേശിച്ചു. ഇദ്ദേഹത്തിന്റെ സ്മാരകമായി വെട്ടിക്കോട്ട് വരിക്കോലിത്തറ കുടുംബാംഗങ്ങൾ ഒരു ചാപ്പല്‍ പണി കഴിപ്പിച്ചിട്ടുണ്ട്. ശ്രീമതി മറിയാമ്മ തന്റെ 84-മത്തെ വയസ്സില്‍ 11.07.1957ല്‍ നിര്യാതയായി.
ഉണ്ണൂണ്ണി ആശാന് വി.ജി.സഖറിയാ, വി.ഉമ്മന്‍, വി.ജി.വറുഗീസ്, വി.ജി.ചാക്കോ, വി.വി.ഫിലിപ്പ് എന്നീ പുത്രന്മാരും ശോശാമ്മ, എസ്‌തേര്‍ അമ്മ, സാറാമ്മ, മറിയാമ്മ എന്നീ പുത്രികളും ഉണ്ട്.
വി.ജി.സഖറിയാ
(11.12.1894-09.01.67) കൊല്ലം സെന്റ് അലോഷ്യസ്
ഹൈസ്‌ക്കൂളിലും, തുടര്‍ന്ന് കറ്റാനം സി.എം.എസ്സ്.സ്‌കൂളിലുമായി 41 വര്‍ഷക്കാലം
അദ്ധ്യാപകന്‍, ഹെഡ്മാസ്റ്റര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. വലിയ
ഒരു ശിഷ്യസമ്പത്ത് ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. കെ.പി.എസ്.മേനോന്‍, കാര്‍ട്ടൂണിസ്റ്റ്
ശങ്കര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. അനേകപ്രാവശ്യം
ഇന്‍ഡ്യ മുഴുവന്‍ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. സുവിശേഷവേലയില്‍ അതീവ തല്പരനായിരുന്നു.
ശ്രീ.വി.ജി.സഖറിയാ 1914 സെപ്റ്റംറില്‍ കരിപ്പുഴ കോയിക്കല്‍ ശ്രീ.കൊച്ചുകോശിയുടെ മകളും, മാര്‍ത്തോമ്മാ സഭയിലെ വൈദിക ശ്രേഷ്ഠനായിരുന്ന സി.കെ.ജോണ്‍ കശ്ശീശ്ശാ (തെക്കെമങ്ങാട്ട് അച്ചന്‍) യുടെ സഹോദരിയുമായ റിബേക്കാമ്മയെ വിവാഹം കഴിച്ചു. 1955 ജൂലൈ 22ന് ഈ മഹതി നിര്യാതയായി. ഇവര്‍ക്ക് കെ.
ഏബ്രഹാം, വിത്സന്‍ സഖറിയ, വറുഗീസ് സഖറിയ, തമ്പാന്‍ സഖറിയാ എന്നീ
പുത്രന്മാരും മേരിക്കുട്ടി എന്ന ഒരു പുത്രിയുമുണ്ട്. മേരിക്കുട്ടിയെ പന്തളത്തു പ്ലാമൂട്ടില്‍
കൊച്ചമ്മച്ചന്റെ മകന്‍ പി.കെ.ശമുവേല്‍ വിവാഹം കഴിച്ചിരിക്കുന്നു. കെ.ഏബ്രഹാം
വന്മഴി കാക്കാംപറമ്പില്‍ ജോസഫിന്റെ മകള്‍ തങ്കമ്മയെയും, വിത്സന്‍ സഖറിയ
ചേന്നങ്കേരില്‍ പൂവക്കളത്തില്‍ ഏബ്രഹാമിന്റെ മകള്‍ ലീലാമ്മയേയും, വറുഗീസ്
സഖറിയാ ഏഴംകുളത്ത് തോപ്പില്‍ അയ്യത്ത് ചാക്കോ സാറിന്റെ മകള്‍ ഓമനയേയും,
തമ്പാന്‍ സഖറിയാ കട്ടച്ചിറ മോഴുതെക്കതില്‍ യോഹന്നാച്ചന്റെ മകള്‍ കുഞ്ഞുമോളെയും വിവാഹം കഴിച്ചിരിക്കുന്നു. തമ്പാന്‍ സഖറിയാ റോഡ് ട്രാന്‍സ്‌പോര്‍ട്ട്
കോര്‍പ്പറേഷനില്‍ ജോലി ചെയ്ത്, തന്റെ 74-ാം മത്തെ വയസ്സില്‍ (2014 മാര്‍ച്ച് 31)
നിര്യാതനായി. തമ്പാന്‍ സഖറിയായ്ക്ക് ബോബന്‍ സഖറിയാ എന്ന ഒരു പുത്രനുണ്ട്.
വി.ഉമ്മന്‍
തൃശൂര്‍ സി.എം.എസ്സ് .ഹൈസ്‌ക്കൂളില്‍ 35 വര്‍ഷക്കാലം അദ്ധ്യാ പകനായി സേവനം അനുഷ്ഠിക്കുകയും, ഉത്തര കേരള സി.എസ്സ്.ഐ. മഹാഇടവകയില്‍ മൂര്‍ഖനിക്കര എന്ന സ്ഥലത്ത് താന്‍മുന്‍കൈ എടുത്ത് ഒരു സഭ തുടങ്ങുകയും ചെയ്തു. കാര്‍ത്തികപ്പളളി കോട്ടയ്ക്കകത്ത് തോമസ്സ് സാറിന്റെ മകള്‍ സാറാ മ്മയെ വിവാഹം കഴിച്ചു .24.04.1962ല്‍ ഇദ്ദേഹം നിര്യാതനായി .ഡോക്ടര്‍ വറുഗീസ് ഉമ്മന്‍, വി.ഒ.തോമസ്സ്, വി.ഒ.സഖറിയാ എന്നീ പുത്രന്മാരും ഗ്രേസി, സൂസ്സന്‍ എന്നീ പുത്രിമാരും ഉണ്ട്. ഗ്രേസ്സിയെ വടക്കന്‍ പറവൂര്‍ പൈനാടത്ത് പി.എ.കുര്യനും, സൂസനെ പൂങ്കുന്നത്ത് ഡീക്കന്‍ കുഞ്ഞുവറീതും വിവാഹം കഴിച്ചിരിക്കുന്നു. വി.ഒ. സഖറിയാ തൃശ്ശൂര്‍ സി.എം.എസ്സ്.ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനും, ഉത്തരകേരള സി. എസ്സ്.ഐ. ഡയോസിസന്‍ കൗണ്‍സില്‍ മെംബറും, സിനഡ് അംഗവുമാണ്.
വി.ജി.വറുഗീസ്
ഈ അടുത്തകാലം വരെ എല്‍.ഐ.സി.യുടെ ബ്രാഞ്ചുമാനേജരായിരുന്നു. തലവടി ചോളകത്ത് ഏബ്രഹാം സാറിന്റെ മകള്‍ അന്നമ്മയെ വിവാഹം കഴിച്ചു. ആ മഹതി 1977 മേയ് 31-ാം തീയതി നിര്യാതയായി. ഇവര്‍ക്ക് രാജന്‍ വറുഗീസ്, ഏബ്രഹാം വറുഗീസ് എന്നീ പുത്രന്മാരും തങ്കമ്മ, ബേബി, രമണി, ലീലാമ്മ, വത്സമ്മ, ശാന്തമ്മ, സുശീല എന്നീ പുത്രിമാരുമാണുളളത്. തങ്കമ്മയെ കൂത്താട്ടുകുളത്ത് വേങ്ങച്ചുവട്ടില്‍ ജേക്കബും, ബേബിയെ പളളത്ത് കണ്ണം പുറത്ത് തോമസ്സ് വര്‍ക്കിയും, രമണിയെ ആനപ്രാമ്പാല്‍ കാഞ്ഞിരപ്പളളി പുത്തന്‍പറമ്പില്‍ ഏബ്രഹാം ജയിക്കബും, ലീലാമ്മയെ കിഴക്കന്‍ മുത്തൂറ്റ് വെളുത്തേടത്തു പറമ്പില്‍ ഏബ്രഹാം വറുഗീസും, വത്സമ്മയെ കുറിയന്നൂര്‍ തെക്കേതില്‍ സണ്ണി തോമസും, ശാന്തമ്മയെ വടശ്ശേരിക്കര തെക്കോട്ടില്‍ റ്റി.ജെ.ഏബ്രഹാമും, സുശീലയെ വേളൂര്‍ വേണാട്ടുകളത്തില്‍ മാലിയില്‍ ഉമ്മന്‍ കുര്യാക്കോസും വിവാഹം കഴി ച്ചിരിക്കുന്നത്. കിഴക്കന്‍ മുത്തൂറ്റ് മോഹന്‍വില്ലായില്‍ വി.വി.സഖറിയായുടെ മകള്‍ മോളിയെ ആകുന്നു.
ഡോ.വി.ജി.ചാക്കോ
30 വർഷക്കാലവും ഒല്ലൂരില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ചു. കിളിരൂര്‍ ആമ്പക്കുഴിയില്‍ ജോണ്‍ സാറിന്റെ മകള്‍ ചിന്നമ്മയെ വിവാഹം കഴിച്ചു. ഡോക്ടര്‍ ചാക്കോയുടെ ഏകപുത്രന്‍ രാജു ഒരു കാറപകടത്തെ തുടര്‍ന്ന് 12.06.1957ല്‍ നിര്യാതനായി. മകള്‍ വത്സമ്മയെ വിവാഹം കഴിച്ചിരിക്കുന്നത് കല്ലേലിഭാഗം പട്ടന്റെയ്യത്ത് ഡാനിയേലിന്റെ പുത്രന്‍ ഡോക്ടര്‍ പി.സി.ജോര്‍ജ്ജ് ആകുന്നു. ഡോക്ടര്‍ ചാക്കോ 19.12.1970ല്‍ നിര്യാതനായി.
ഡോ.വി.വി.ഫിലിപ്പ്
കറ്റാനം വര്‍ഗീസ് മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ സ്ഥാപകന്‍. പിന്നീട് സേവനം ഹോസ്പിറ്റല്‍ എന്ന പേരായി. ഇപ്പോള്‍ ഡോ.വി.വി. ഫിലിപ്പിന്റെ സ്മാരക ആശുപത്രിയായി നടത്തപ്പെടുന്നു. കേരളത്തിലുടനീളം ആശുപത്രികള്‍ സ്ഥാപിച്ചു. വളരെ ഊർജ്ജസ്വലനായി പ്രവര്‍ത്തിച്ചു വരുമ്പോള്‍ തന്റെ 49-ാമത്തെ വയസ്സില്‍ 04.03.1967ല്‍ നിര്യാതനായി. ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത് കുറത്തികാട് കുന്നില്‍ ചാപ്പിളളയുടെ മകളും, കല്ലംപുറത്ത് തിരുമേനി (പത്തനാപുരത്ത് തിരുമേനി)യുടെ അനന്തിരവളുമായ ഏലിയാമ്മയെയാണ്. ഇവര്‍ക്ക് ഡെയ്‌സി ഫിലിപ്പ്, ഡാര്‍ലി ഫിലിപ്പ്, ഡോ.വി.ഫിലിപ്പ് (തമ്പി), ഡോ.റോയി ഫിലിപ്പ്, ഫാർമസിസ്റ്റ് രന്‍ജി ഫിലിപ്പ്, ഡോ.സജി ഫിലിപ്പ് എന്നീ സന്താനങ്ങളുണ്ട്. ഡെയ്‌സിയെ ഇടയാറന്മുള കെ.എം.വറുഗീസ് സാറിന്റെ മകന്‍ ഡോ. ജോര്‍ജ്ജ് വര്‍ഗീസ്, എം.എസ്സ്. വിവാഹം കഴിച്ചിരിക്കുന്നു. ഡാര്‍ലി ഫിലിപ്പ് തന്റെ 19-ാമത്തെ വയസ്സില്‍ 30.10.1972ല്‍ നിര്യാതയായി. മാതാവ് ഏലിയാമ്മ ഫിലിപ്പ് മക്കള്‍ ഡാര്‍ലി ഫിലിപ്പ്, റോയി ഫിലിപ്പ് എന്നിവര്‍ ഇന്ന് നിത്യതയില്‍ വിശ്രമിക്കുന്നു.
ശോശാമ്മ
(മരണം 07.02.1977). 35 വര്‍ഷക്കാലം ഗവ.സ്‌ക്കൂള്‍ അദ്ധ്യാപകയായിരുന്നു. കറ്റാനത്ത് വാഴപ്പിളേത്തുതറയില്‍ വി.ജെ.മത്തായി വിവാഹം കഴിച്ചു. സന്താനങ്ങള്‍ - പെണ്ണമ്മ, ചിന്നമ്മ, കുഞ്ഞുകുട്ടി, പാപ്പച്ചന്‍, ജോര്‍ജ്ജുകുട്ടി, അമ്മിണി. ഇതില്‍ പെണ്ണമ്മ ഈ അടുത്ത സമയത്ത് മരിച്ചുപോയി.
എസ്‌തേറമ്മ
മാവേലിക്കര ശാങ്കുശ്ശേരില്‍ ഈശോ വിവാഹം ചെയ്തു. സന്താനങ്ങള്‍ - കുഞ്ഞുകുട്ടി, ജോര്‍ജ്ജുകുട്ടി, തമ്പി, തങ്കമ്മ, പൊന്നമ്മ.
സാറാമ്മ
തഴവാ ഇടവനവീട്ടില്‍ ജി.ഗീവറുഗീസ് വിവാഹം കഴിച്ചു .ഇവര്‍ രണ്ടുപേരും ഇന്ന് തിരശ്ശീലയ്ക്ക് അപ്പുറത്താണ്. ഇവരുടെ സന്താനങ്ങളാണ് ഡോ.ജി.ജോര്‍ജ്ജ്, ഡോ.ജി. പാപ്പച്ചന്‍ (ചക്കുവളളി), ജി.തോമസ്സുകുട്ടി എന്നിവര്‍.
മറിയാമ്മ
പന്തളത്ത് കഴുത്തുംമൂട്ടില്‍ കെ.കൊച്ചുമ്മച്ചന്‍ വിവാഹം കഴിച്ചു. കെ.കെ.ജോണ്‍ (ഹെഡ്മാസ്റ്റര്‍ ഗവ.എച്ച്.എസ്സ്.കുടശ്ശനാട്), കെ.കെ.സഖറിയാ എന്നീ പുത്രന്മാരും, ചിന്നമ്മ, മോളി എന്നീ പുത്രിമാരും ഇവർക്കുണ്ട്. കൊച്ചുമ്മച്ചന്‍ ഏതാനും വര്‍ഷംമുമ്പ് പരലോകപ്രാപ്തനായി.
ഡാനിയേൽ പണിക്കർ
Daniel Panicker & Annamma
T.D Thomas & Ms. Annamma
T.D Mathai & Mariamma
T.D Varghese & Mariamma
T.D Mariamma & Mathaichayan
T.D Zachariah (Pappy) & Pennamma Zachariah
T.D Thankamma & Easo
T.D John & Mary John
പി. ജോൺ
പി. ജോൺ (ഇലംപിലാവിൽ) മംഗലത്തേത്തു ശോശാമ്മയെ വിവാഹം കഴിച്ചു. ഇവർക്ക് പി.ജെ എബ്രഹാം (തോമസുകുട്ടി) എന്ന ഒരു പുത്രനുണ്ടായിരുന്നു. തോമസുകുട്ടി അടൂർ പുത്തൻവിളയിൽ റേച്ചലിനെ വിവാഹം കഴിച്ചു. തോമസുകുട്ടിയുടെ സന്താനങ്ങളാണ് ജോൺ എബ്രഹാം, ഇടിക്കുള എബ്രഹാം, സൂസമ്മ ചെറിയാൻ എന്നിവർ.
കൊച്ചുപെണ്ണ്
കൊച്ചുപെണ്ണിനെ ഹരിപ്പാട് ചൂളപ്പറമ്പിൽ കീവർച്ചൻ വിവാഹം കഴിച്ചു. ഇവരുടെ പുത്രിമാരാണ് കുട്ടിയും, ശോശാമ്മയും. കുട്ടിയെ ഉണ്ണുണ്ണിയും (കാരിച്ചാൽ), ശോശാമ്മയെ മുട്ടത്തു ചാക്കോ തരകനും (എറണാകുളം) വിവാഹം കഴിച്ചിരിക്കുന്നു.
സുവിശേഷത്തിലും, പ്രാർത്ഥനയിലും വളരെയധികം കർമനിരതരായ പൂർവ്വപിതാക്കന്മാരുടെ സന്തതിപരമ്പരകളാണ് വരിക്കോലിത്തറ കുടുംബാംഗങ്ങൾ. വരിക്കോലിത്തറ യോനാച്ചായന്റെ മകൻ തോമസ് വി ജോൺ (അനിയൻ, യു.എസ്.എ) ശാന്തോമിൽ വിജി വർഗീസിന്റെ മകൻ രാജൻ വർഗീസിന്റെയും നേതൃത്യത്തിൽ ആദ്യത്തെ വരിക്കോലിത്തറ കുടുംബാംഗങ്ങളുടെ ഒരു സംഗമം 1986 മെയ് 1 ന് അനിയന്റെ വീട്ടിൽവച്ച് നടക്കുകയുണ്ടായി. 2014 മാർച്ച് 31 ന് ശ്രീ. തമ്പാൻ സഖറിയാ നിര്യാതനാകുന്നതു വരെയും 1986 മുതൽ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.
വരിക്കോലിത്തറ കുടുംബസംഗമം ഉണ്ടാകുന്നതിന് മുൻപ് തന്നെ 1978 ൽ ശ്രീ. തമ്പാൻ സഖറിയാ വരിക്കോലിത്തറ കുടുംബചരിത്രം എഴുതുകയുണ്ടായി. അത് തലമുറകൾക്ക് ഒരു പ്രചോദനവും വീണ്ടും കുടുംബചരിത്രം എഡിറ്റ് ചെയ്ത് അംഗങ്ങളുടെ പേരും, വിലാസവും, ഫോൺ നമ്പറും ചേർത്ത് പത്താമത്തെ വാർഷിക കുടുംബയോഗത്തിൽ തന്നെ പ്രസിദ്ധികരിക്കാൻ കഴിഞ്ഞതിൽ സർവ്വശക്തനായ ദൈവത്തിന് നന്ദി കരേറ്റുന്നു. ഇപ്പോൾ ഒരു വെബ്സൈറ്റ് കൂടി പ്രസിദ്ധികരിക്കുവാൻ സാധിച്ചു.
എന്ന്
(President of VKY)
Pediatric & Fetal Cardiologist
Varicolitharayil Talents for Christ
Kattanam-690 503
0479 2962379 / 9495410311